കവളപ്പാറയിൽ കാണാതായവരെ തിരയാൻ ജി.പി.ആർ സംവിധാനം ഉപയോഗിക്കും


വയനാട്:  കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന്  ജി.പി.ആർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. 

മന്ത്രി എ.കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിക്കും. പതിനാല് ഹിറ്റാച്ചികൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. മഴ മാറി നിൽക്കുന്നതും തിരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേർക്കായി തിരച്ചിൽ തുടരുന്ന പുത്തുമലയിലും റഡാർ എത്തിക്കാനാണ് ശ്രമം.

You might also like

Most Viewed