എം.എൽ.എയെ തല്ലിയ കേസ്: ഡി.ജി.പിയുടെ റിപ്പോർ‍ട്ടിൽ അത്ഭുതം തോന്നുന്നില്ലെന്ന് അഡ്വ. ജയശങ്കർ‍


കൊച്ചി: എറണാകുളത്തെ സി.പി.ഐ മാർ‍ച്ചിനിടെ എം.എൽ.എ അടക്കം നേതാക്കൾക്ക് ലാത്തിച്ചാർ‍ജിൽ പരിക്കേറ്റ സംഭവത്തിൽ പോലീസുകാർ‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന ഡി.ജി.പിയുടെ റിപ്പോർ‍ട്ടിനെ പരിഹസിച്ച് അ‍ഡ്വ. ജയശങ്കർ രംഗത്ത്‍. സംസ്ഥാന സർ‍ക്കാരിന്‍റെ പോലീസ് നയം അറിയുന്നവർ‍ക്ക് ഇക്കാര്യത്തിൽ ഒരു അത്ഭുതവും തോന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 

വരാപ്പുഴ കേസിൽ കുറ്റപത്രത്തിൽ പേരുള്ള പോലീസുകാരനും  എറണാകുളം റൂറൽ എസ്.പിക്കും എല്ലാം ബഹുമതികൾക്ക് ശുപാർ‍ശ ചെയ്ത മുന്നനുഭവങ്ങളുണ്ടെന്നും അ‍ഡ്വ. ജയശങ്കർ‍ ചൂണ്ടിക്കാട്ടി.  ഭരണ കക്ഷി എം.എൽ.എക്ക് ലാത്തിയടിയേറ്റ സംഭവത്തിൽ കളക്ടറുടെ റിപ്പോർ‍ട്ടിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായതായി പരാമർ‍ശമില്ലെന്നാണ് ഡി.ജി.പി പറയുന്നത്. കളക്ടറുടെ റിപ്പോർ‍ട്ടിൽ ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞാലും ഇതിലപ്പുറം എന്ത് നടപടിയാണ് ഡി.ജി.പിയുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കേണ്ടതെന്നും ജയശങ്കർ‍ ചേദിക്കുന്നു

You might also like

  • KIMS Bahrain Medical Center

Most Viewed