സാലറി ചലഞ്ച്; ഒരു വർഷമായിട്ടും കെ.എസ്.ഇ.ബി സർക്കാറിന് പണം കൈമാറിയില്ല


തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം കെ.എസ്.ഇ.ബി ഇതുവരെ സർക്കാരിന് നൽകിയിട്ടില്ല. 130 കോടി രൂപ ഉടൻ സർക്കാരിന് കൈമാറുമെന്നും പണം വകമാറ്റി ചെലവഴിച്ചിട്ടില്ല എന്നുമാണ് കെ.എസ്.ഇ.ബി ചെയർമാന്‍റെ വിശദീകരണം. സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂർത്തിയായതെന്നും ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു.

സാലറി ചലഞ്ചിന്‍റെ പത്ത് മാസതവണ പൂർത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. 130 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നു. മഹാപ്രളയത്തിനു ശേഷം കെ.എസ്.ഇ.ബിയുടേയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് 50 കോടി കൈമാറിയിരുന്നു. സാലറി ചലഞ്ചിനു മുന്പാണിത് കൈമാറിയതെന്നും എൻ.എസ് പിള്ള പറഞ്ഞു.

You might also like

Most Viewed