തനിക്ക് ദ്രോണാചാര്യ പുരസ്കാരം കിട്ടാത്തത് രാഷ്ട്രീയബന്ധം ഇല്ലാത്തതിനാലാണെന്ന് ടി പി ഔസേപ്പ്


കൊച്ചി:ദ്രോണാചാര്യ പുരസ്‌കാര നിര്‍ണയത്തില്‍ അവസാന നിമിഷം അട്ടിമറി നടന്നെന്ന ആരോപണമുന്നയിച്ച്‌ പരിശീലകന്‍ ടി.പി. ഔസേപ്പ്. തനിക്ക് പുരസ്‌കാരം കിട്ടാത്തത് രാഷ്ട്രീയബന്ധം ഇല്ലാത്തതിനാലാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പരിശീലകരുടെ വേദന അവാര്‍ഡ് തീരുമാനിക്കുന്നവര്‍ മനസിലാക്കുന്നില്ലെന്നും ഔസേപ്പ് കുറ്റപ്പെടുത്തി. സാധ്യതാ പട്ടികയില്‍ ടി.പി. ഔസേപ്പ് ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമപട്ടികയില്‍ തഴയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവുമായി അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. ദ്രോണാചാര്യ പുരസ്കാരത്തിനായി ഇത് അഞ്ചാം തവണയാണ് ഔസേപ്പ് അപേക്ഷ നൽകുന്നത്. 

വിമല്‍ കുമാര്‍ (ബാഡ്മിന്റണ്‍), സന്ദീപ് ഗുപ്ത (ടേബിള്‍ ടെന്നീസ്), മൊഹീന്ദര്‍ സിംഗ് ഡില്ലന്‍ (അത്ലറ്റിക്‌സ്) എന്നിവരെയാണു ദ്രോണാചാര്യ പുരസ്‌കാരത്തിനു വിദഗ്ധസമിതി ശുപാര്‍ശ ചെയ്തത്. ആജീവനാന്ത മികവിനു മെര്‍സ്ബാന്‍ പട്ടേല്‍ (ഹോക്കി), രാംബീര്‍ സിംഗ് ഖോഖര്‍ (കബഡി), സഞ്ജയ് ഭരദ്വാജ് (ക്രിക്കറ്റ്) എന്നിവ

You might also like

Most Viewed