വഫ ഫിറോസിന്‍റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി


തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയും ശ്രീറാം വെങ്കിട്ടരാമന്‍റെ സുഹൃത്തുമായ വഫ ഫിറോസിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് മൂന്നു മാസത്തേക്ക്  സസ്പെന്‍ഡ് ചെയ്തു.   തുടർച്ചയായ ഗതാഗത നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗതാഗത വകുപ്പ് പറഞ്ഞു. കേസില്‍ ഒന്നാംപ്രതി ശ്രീറാമിന്‍റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാമിന്‍റെ ലൈസൻസ് ഒരു വർഷത്തേക്കായിരുന്നു സസ്പെൻഡ് ചെയ്തത്. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീറാം മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലായിരുന്നു സസ്പെൻഷൻ.

ശ്രീറാം അലക്ഷ്യമായും അശ്രദ്ധയോടെയും അപകടമാംവിധത്തിലും കാർ ഓടിച്ചതുമൂലം മാധ്യമപ്രവർത്തകനായ ബഷീറിന്‍റെ ബൈക്കിനു പിന്നിൽ ഇടിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തതെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിന്‍റെ അന്വേഷണ റിപ്പോർട്ട്.

You might also like

Most Viewed