ബാലഭാസ്‌കറിന്റെ മരണം: കാർ‍ ഓടിച്ചത് അർജുൻ ആണെന്ന് ഫോറൻസിക് വിധഗ്ദർ


തിരുവനന്തപുരം: വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ സംഭവത്തിൽ നിർണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.അർജുന് തലയ്ക്ക് പരിക്കേറ്റത് മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നാണ് ഫോറൻസിക് പരിശോധനാ ഫലം. ബാലഭാസ്കർ പിൻസിറ്റിൽ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറൻസിക് അന്വേഷണത്തിൽ കണ്ടെത്തി.

ഇതേതുടർന്ന് അർജുനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. അപകടമുണ്ടായപ്പോൾ കാർ അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബർ 25നായിരുന്നു ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. തുടർന്ന് ബാലഭാസ്കറിന്റെ അച്ഛൻ കെ.സി ഉണ്ണി വാഹനാപകടത്തിൽ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകിയത്. അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചത് ആരായിരുന്നുവെന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. ഇതിൽ വ്യത്യസ്തമായ ദൃക്സാക്ഷി മൊഴികളുമുണ്ടായത് അന്വേഷണ സംഘത്തെ വലച്ചു. ഈ കുരുക്കഴിക്കാൻ ഫോറൻസിക് പരിശോധന നടത്തുകയായിരുന്നു. 

അർജുനാണ് കാർ അപകട സമയത്ത് ഓടിച്ചിരുന്നതെന്ന് ഈ പരിശോധനയിൽ തെളിഞ്ഞു. അർജുന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നു. ഡ്രൈവർ സീറ്റിൽ ഇരിക്കുന്നവർക്കാണ് ഇത്തരത്തിൽ പരിക്കേൽക്കുക. ഇടത് ഭാഗത്തെ സീറ്റിൽ ഇരുന്ന ലക്ഷ്മി സീറ്റ് ബെൽറ്റ് ഇട്ടിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പുറകിൽ മധ്യഭാഗത്തായിട്ടാണ് ബാലഭാസ്കർ ഇരുന്നിരുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാലാണ് ഇടിയുടെ ആഘാതത്തിൽ മരണത്തിന് കാരണമായത്. അതേസമയം അപകടത്തിൽ അസ്വഭാവികത ഇല്ലെന്നാണ് ഫോറൻസിക് പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്.

You might also like

Most Viewed