പാലാ നിയോജകമണ്ഡലത്തിൽ‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു


തിരുവനന്തപുരം: കെ.എം മണിയുടെ നിര്യാണത്തെ തുടർ‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ നിയോജകമണ്ഡലത്തിൽ‍ തിരഞ്ഞെടുപ്പ് കമ്മീഷൻ‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  നാല് സംസ്ഥാനങ്ങളിലേക്ക് ഉപതിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായിൽ‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സപ്തംബർ‍ 23−നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോട്ടയം ജില്ലയിൽ‍ തിര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ‍ വന്നു. 

 ബുധനാഴ്ച മുതൽ സപ്റ്റംബർ നാലുവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷമ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏഴാണെന്നും തിര. കമ്മീഷൻ അറിയിച്ചു. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ്− എം. ചെയർമാനുമായ കെ.എം മാണി മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജോസ് കെ. മാണി വിഭാഗവും, പി.ജെ. ജോസഫ് വിഭാഗവും രണ്ട് ചേരിയായി തിരിഞ്ഞ സാഹചര്യത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപതെരഞ്ഞെടുപ്പായിരിക്കും ഇത്. ഛത്തീസ്ഗഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിൽ ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും തിര. കമ്മീഷൻ അറിയിച്ചു. നിയമസഭാ സീറ്റ് ഒഴിവ് വന്നാൽ‍ ആറുമാസത്തിനുള്ളിൽ‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.

You might also like

Most Viewed