മഞ്ചേശ്വരമടക്കം അഞ്ച് മണ്ധലങ്ങളിലെ തിര‍ഞ്ഞെടുപ്പ് നവംബറിൽ‍ നടക്കുമെന്ന് സൂചന


തിരുവനന്തപുരം: സിറ്റിംഗ് എം.എൽ.‍എമാരായിരുന്ന കെ.എം മാണിയും പി.ബി അബ്ദുൾ‍ റസാഖും മരണപ്പെട്ടത്തിനെ തുടർ‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലായും മഞ്ചേശ്വരവും, ലോക്സഭാ തെരഞ്ഞെടുപ്പിൽ‍ നിലവിലെ എം.എൽ.‍എമാർ‍ മത്സരിച്ച് ജയിച്ച് എം.പിയായതിനെ തുടർ‍ന്ന് ഒഴിവ് വന്ന എറണാകുളം, അടൂർ‍,കോന്നി, വട്ടിയൂർ‍ക്കാവ് ഇങ്ങനെ ആകെ ആറ് നിയോജക മണ്ധലങ്ങളാണ് കേരളത്തിൽ‍ ഒഴിഞ്ഞു കിടക്കുന്നത്. 

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ‍ മഞ്ചേശ്വരത്ത് ജയിച്ച പി.ബി അബ്ദുൾ‍ റസാഖിനെതിരെ എതിർ‍സ്ഥാനാർ‍ത്ഥിയായ ബിജെപി സ്ഥാനാർ‍ത്ഥി കെ. സുരേന്ദ്രൻ നൽ‍കിയ കേസ് ഈ വർ‍ഷം ജൂലൈയിലാണ് പിൻ‍വലിച്ചത്. 2018 ഒക്ടോബറിൽ‍ അബ്ദുൾ‍ റസാഖ് മരണപ്പെട്ടെങ്കിലും കേസുമായി മുന്നോട്ട് പോകാനായിരുന്നു സുരേന്ദ്രന്‍റെ തീരുമാനം. ഇതോടെ മഞ്ചേശ്വരത്ത് ഇത്രയും കാലം ഉപതിരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്ത അവസ്ഥയായിരുന്നു. കേസ് പിൻ‍വലിച്ചതോടെ എറണാകുളം, അടൂർ‍, കോന്നി, വട്ടിയൂർ‍ക്കാവ് എന്നീ മണ്ധലങ്ങൾ‍ക്കൊപ്പം മഞ്ചേശ്വരത്തും തിരഞ്ഞെടുപ്പ് നടക്കും. 

വരുന്ന നവംബറിൽ‍ മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടൊപ്പം ഈ അ‍ഞ്ച് സീറ്റുകളിലും കൂടി ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. അപ്പോഴേക്കും എറണാകുളം, അടൂർ‍, കോന്നി, വട്ടിയൂർ‍ക്കാവ് സീറ്റുകളിൽ‍ ഒഴിവ് വന്നിട്ട് ആറ് മാസം പൂർ‍ത്തിയാക്കും. മഞ്ചേശ്വരം മണ്ഡലം എം.എൽ.‍എയില്ലാതെ ഒരു വർ‍ഷം പിന്നിടുകയും ചെയ്യും. 

ആറ് നിയോജകമണ്ഡലങ്ങളിലും നിയമസഭാ ഉപതെര‍ഞ്ഞെടുപ്പ് ഒരുമിച്ച് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനത്തെ മൂന്ന് പ്രമുഖ മുന്നണികളും. ഇതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ‍ക്ക് പാർ‍ട്ടികളും മുന്നണികളും അണിയറയിൽ‍ തുടക്കമിട്ടതിന് പിന്നാലെയാണ് പാലായിൽ‍ ആദ്യം തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വരുന്നത്. 

തിര‍ഞ്ഞെടുപ്പ് കമ്മീഷൻ തോന്നുംപടി പ്രവർ‍ത്തിക്കുകയാണെന്ന പ്രതികരണത്തിലൂടെ ഇക്കാര്യത്തിൽ‍ തങ്ങൾ‍ക്കുള്ള അനിഷ്ടം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമാക്കി കഴിഞ്ഞു. പാലായിലെ ഫലം പിന്നാലെ വരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നതും കൗതുകം സൃഷ്ടിക്കും. 

You might also like

Most Viewed