പാലായിൽ‍ മാത്രം ഉപതെരഞ്ഞെടുപ്പ് സപ്റ്റംബർ‍ മാസം പ്രഖ്യാപിച്ചത് ദുരുദ്ദേശപരംമെന്ന് കോടിയേരി


തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിന് എൽ‍ഡിഎഫ് സജ്ജമെന്ന് കോടിയേരി  ബാലകൃഷ്ണൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ‍ ചെറിയ വോട്ടിന്‍റെ ശതമാനത്തിലാണ് ഇടതുപക്ഷ മുന്നണി പരാജയപ്പെട്ടതെന്നും ശുഭപ്രതീക്ഷയോടെ തന്നെ പാലായിൽ‍ മത്സരിക്കുമെന്നും കോടിയേരി പറഞ്ഞു. പാലായിലെ സീറ്റിൽ‍ ആര്  മത്സരിക്കുമെന്ന് 28ന് ചേരുന്ന യോഗത്തിൽ‍ തീരുമാനിക്കും. അതേസമയം പാലായിൽ‍ മാത്രമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ദുരുദ്ദേശമാണെന്നും കോടിയേരി പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിൽ‍ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം  പാലയിൽ‍ മാത്രം ഉപതിരഞ്ഞെടുപ്പ് സപ്റ്റംബർ‍ മാസം പ്രഖ്യാപിച്ചത് ദുരുദ്ദേശപരമമാണ്.  മഞ്ചേശ്വരത്തെ എം.എൽ‍.എയാണ് ആദ്യം മരിച്ചത്. എന്നിട്ടും പാലയിലും മഞ്ചേശ്വരത്തും തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുക പോലും ചെയ്യുന്നില്ല. മുൻകാലങ്ങളിൽ‍ നിന്ന് വ്യത്യസ്ഥമായി തോന്നുംപടി പ്രവർ‍ത്തിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്നും കോടിയേരി  കുറ്റപ്പെടുത്തി.

You might also like

Most Viewed