മരട് ഫ്ലാറ്റ് പൊളിക്കല്‍; നഗരസഭ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ബഹളം


കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മരട് നഗരസഭാ വിളിച്ച് ചേർത്ത യോഗത്തിൽ ബഹളം. പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടാവുകയും തുടർന്ന് യോഗം ബഹളത്തിലേക്ക് നീങ്ങുകയുമായിരുന്നു. സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് നഗരസഭ സെക്രട്ടറി മുന്നോട്ട് വന്നപ്പോൾ പ്രതിപക്ഷ നേതാവ് കെ ദേവസ്യ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് പ്രമേയം അവതരിപ്പിക്കാന്‍ ദേവസ്യ അറിയിച്ചിരുന്നെങ്കിലും അതിനുള്ള അജണ്ട ഇല്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഇന്നത്തെ യോഗത്തിൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നതെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതിനെ തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്.     ഇന്നലെ ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകാൻ ഉടമകൾ നോട്ടീസ് നൽകണമെന്ന തീരുമാനം ആദ്യം എടുത്തത്. എന്നാൽ, ഇതിന് കൗൺസിലിന്റെ അംഗീകാരം ആവശ്യമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൗൺസിൽ യോഗം വിളിച്ച് ചേർത്തത്. യോഗത്തിന് ശേഷം ഫ്ലാറ്റ് ഉടമകൾക്ക് ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് വിതരണം ചെയ്യും. നോട്ടീസുകൾ വാങ്ങാത്തവരുടെ ഫ്ലാറ്റിന് മുന്നിലായി നോട്ടീസ് പതിപ്പിക്കും. ഇന്ന് തന്നെ മുഴുവൻ ഉടമകൾക്കും നോട്ടീസ് നൽകുമെന്നും നഗരസഭ വ്യക്തമാക്കി.തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. 23നാണ് കേസ് വീണ്ടുും പരിഗണിക്കും.Create your own email signature

You might also like

Most Viewed