ബാലരാമപുരത്ത് വയോധികനെ കല്ലെറിഞ്ഞ് കൊന്നു


തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികനെ കല്ലെറിഞ്ഞ് കൊന്നു. തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാക്കള്‍ കരുണാകരനെ കല്ല് കൊണ്ട് എറിഞ്ഞ് കൊന്നത്. നാല് ദിവസം മുമ്പായിരുന്നു മരണത്തിന് കാരണമായ ആക്രമണം. ഗുരുതരമായ പരിക്കേറ്റ കരുണാകരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You might also like

Most Viewed