ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണ സംഭവം: അച്ഛനും അമ്മക്കും എതിരെ കേസ്


മൂന്നാര്‍: മൂന്നാറിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണുപോയ സംഭവത്തിൽ അച്ഛനും അമ്മയ്ക്കും എതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടിരുന്നു. എന്നാൽ സംഭവം വിവാദമായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തീരുമാനിച്ചത്. 
പഴനിയിൽ പോയി മടങ്ങി വരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണത്. കുഞ്ഞ് വഴിയിൽ വീണുപോയ വിവരം കമ്പിളിക്കണ്ടം സ്വദേശികളായ അച്ഛനും അമ്മയും അറിയുന്നത് വീടെത്തിയതിന് ശേഷമാണ്. രാജമല ചെക്പോസ്റ്റിന് സമീപം നടന്ന അപകട ശേഷം കുഞ്ഞ് ഇഴഞ്ഞ് ചെക്പോസ്റ്റിലെത്തിയപ്പോഴാണ് വനപാലകര്‍ വിവരം അറിയുന്നതും പോലീസിനെ ഏൽപ്പിക്കുന്നതും. 

You might also like

Most Viewed