ഉംറ തീർഥാടനത്തിനെത്തിയവർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി; അന്വേഷണത്തിന് പൊലീസ്


കൊച്ചി: ഉംറ തീർഥാടനത്തിന് പോകാൻ എത്തിയവർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷ. പെരുമ്പാവൂരിലുള്ള ഒരു ഏജൻസി മുഖേന എത്തിയ 200ൽ അധികം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട് എന്നറിയുന്നത്. എന്നാൽ ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും ബംഗളൂരുവിലേക്ക് ബസ് മാർഗം എത്തിച്ച് അവിടെ നിന്നും സൗദിയിലെത്തിക്കാമെന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. തീർഥാടകരിൽ ചിലർ ഇതിന് വഴങ്ങിയിട്ടില്ല. സംഭവത്തിൽ ഏജൻസി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു

You might also like

Most Viewed