എട്ടുദിവസം കൊണ്ട് മലയാളികള്‍ കുടിച്ചത് 487 കോടിയുടെ മദ്യം


തിരുവനന്തപുരം: പ്രളയം തകര്‍ത്തപ്പോഴും കേരളത്തില്‍ ഓണക്കാലത്തെ മദ്യവില്‍പ്പന പൊടിപൊടിച്ചു. കഴിഞ്ഞ എട്ടുദിവസം കൊണ്ട് മലയാളികള്‍ കുടിച്ചു തീര്‍ത്തത് 487 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഉത്രാട നാളില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഉത്രാട ദിവസം വിറ്റതിനേക്കാള്‍ കോടിക്കണക്കിന് രൂപയുടെ അധികമദ്യമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്. കഴിഞ്ഞവര്‍ഷം 457 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് മലയാളികള്‍ കുടിച്ചതെങ്കില്‍ അത് ഇത്തവണ 487 കോടിയായി ഉയര്‍ന്നു. ബിവറേജസ് കോര്‍പറേഷനില്‍ എട്ട് ദിവസം കൊണ്ട് 30 കോടിയുടെ വര്‍ദ്ധനയാണ് വില്‍പ്പനയില്‍ ഉണ്ടായത്.

You might also like

Most Viewed