മരട് ഫ്ളാറ്റുടമകൾക്കു പിന്തുണയുമായി റിട്ടയേഡ് ജസ്റ്റീസ് ബി. കെമാൽ പാഷ


കൊച്ചി: മരട് ഫ്ളാറ്റുടമകൾക്കു പിന്തുണയുമായി റിട്ടയേഡ് ജസ്റ്റീസ് ബി. കെമാൽ പാഷ. അനധികൃതമായാണു ഫ്ളാറ്റ് നിർമിച്ചതെങ്കിൽ അതിനു ഫ്ളാറ്റ് ഉടകൾ എങ്ങനെ ഉത്തരവാദികളാകുമെന്നുമെന്നു കെമാൽ പാഷ ചോദിച്ചു. പൊളിച്ചു നീക്കാൻ ഉത്തരവിട്ട ഫ്ളാറ്റിലെ താമസക്കാരെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.താമസക്കാരുടെ വാദം കേൾക്കാതെ ഫ്ളാറ്റ് പൊളിച്ചു നീക്കാൻ ഉത്തരവിട്ട നടപടി ശരിയല്ല. നിയമപ്രകാരം രജിസ്റ്റർ ചെയ്തു നികുതിയടച്ചാണ് ഓരോരുത്തരും ഫ്ളാറ്റിൽ താമസിക്കുന്നത്. കോടതി വിധിയിൽ സർക്കാർ ഇടപെടണം. മനുഷ്യരുടെ സങ്കടം കേൾക്കാതിരിക്കരുത്. ഫ്ളാറ്റുടമകളെ പുനരധിവസിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും കെമാൽ പാഷ പറഞ്ഞു.

അതേസമയം, ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹർജി നൽകാനൊരുങ്ങുകയാണ്. ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുന്നതിനു പുറമേയാണിത്. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു ഫ്ളാറ്റുടമകൾ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുന്നത്. ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ സോളിസിറ്റർ ജനറലിനോടു നിയമോപദേശം തേടിയതായും റിപ്പാർട്ടുണ്ട്. കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്ന് കർശന നിർദേശമുണ്ടായതിനു പിന്നാലെയാണു സോളിസിറ്റർ ജനറൽ തുഷാർ മേത്തയിൽനിന്ന് സംസ്ഥാന സർക്കാർ നിയമോപദേശം തേടിയത്.

You might also like

Most Viewed