വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ വലിച്ചിഴച്ചു


ഒളവണ്ണ: കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ വലിച്ചിഴച്ചു. നാട്ടുകാരുടെ ബഹളത്തെ തുടർന്ന് കുട്ടിയെ നായ്ക്കൾ ഉപേക്ഷിച്ചുപോയി. കുട്ടിക്ക് കൈയ്ക്കും പുറത്തും പരുക്കേറ്റു. അയൽവാസികൾ എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി.

You might also like

Most Viewed