മരട് ഫ്ലാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് നിർമ്മാതാക്കൾ


കൊച്ചി: മരട് ഫ്ലാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് നിർമ്മാതാക്കൾ. മരട് നഗരസഭയ്ക്ക് ഫ്ലാറ്റ് നിർമ്മാതാക്കൾ മറുപടി കത്ത് നൽകി. ഫ്ലാറ്റുകൾ നിയമാനുസൃതമായി ഉടമകൾക്ക് വിറ്റതാണെന്നും പദ്ധതിയുമായി ഇപ്പോൾ തങ്ങൾക്ക് ബന്ധമില്ലെന്നും നിർമ്മാതാക്കൾ കത്തിൽ പറയുന്നു. ഉടമകൾ തന്നെയാണ് നികുതി അടയ്ക്കുന്നതെന്നും തങ്ങൾക്ക് നോട്ടീസ് നൽകിയതിന്‍റെ കാരണം മനസ്സിലാകുന്നില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു.

You might also like

Most Viewed