ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് ആവശ്യം


തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ധലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു. 

ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നത് സംബന്ധിച്ച് തീരുമാനുണ്ടായിരുന്നു. ഓരോ മണ്ധലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു ജില്ലാ കമ്മിറ്റി അഭിപ്രായം തേടിയത്. കുമ്മനം രാജശേഖരന് പുറമെ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി രാജേഷ് എന്നിവരുടെ പേരുകളാണ് ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉയർന്നു കേൾക്കുന്നത്.

ശക്തമായ ത്രികോണ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ധലമാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ തവണ 7622 വോട്ടുകൾക്കാണ് ബി.ജെ.പിക്ക് വട്ടിയൂർക്കാവിൽ സീറ്റ് നഷ്ടമായത്. 

You might also like

Most Viewed