രാജേഷിന്‍റെ മൃതദേഹം ദഹിപ്പിക്കില്ല, വീട്ടുവളപ്പിൽ‍ അടക്കം ചെയ്യും; റീപോസ്റ്റുമോർ‍ട്ടത്തിന് സാധ്യതയെന്ന് കുടുംബം


കോഴിക്കോട്: പ്രതികളെ രക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുന്നെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർ രാജേഷിന്‍റെ മൃതദേഹം വെസ്റ്റ്ഹില്ലിലെ ശ്‍മശാനത്തിൽ‍ ദഹിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി കുടുംബം. മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്യാനാണ് കുടുംബത്തിന്‍റെ തീരുമാനം. 

മൃതദേഹം റീപോസ്റ്റുമോർ‍ട്ടം ചെയ്യാനും സാധ്യതയുണ്ടെന്നും മൃതദേഹവുമായി പോലീസ് േസ്റ്റഷനിലേക്ക് മാർച്ച് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും കുടുംബം പറഞ്ഞു. എലത്തൂരിൽ സി.പി.എം പ്രവർ‍ത്തകരുടെ മർ‍ദ്ദനത്തിനിരയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാജേഷ് ഇന്നലെ രാത്രിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരിൽ‍ വെച്ച് രാജേഷിനെ സി.പി.എം പ്രാദേശിക നേതാക്കൾ‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സി.ഐ.ടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തർ‍ക്കമാണ് മർ‍ദ്ദനത്തിൽ‍ കലാശിച്ചത്.

You might also like

Most Viewed