അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർഥികൾ വേണമെന്ന് വെള്ളാപ്പള്ളി


ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിൽ അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർത്ഥികൾ വേണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂരിൽ ഭൂരിപക്ഷം സമുദായത്തെ പരിഗണിക്കുക മര്യാദയാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.  ബി.ജെപി വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സി.പി.എമ്മിന് സംഘടനാപരമായി ശക്തിയുണ്ടെങ്കിലും എടാ പോടാ ശൈലി അവർ മാറ്റേണ്ടിയിരിക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

You might also like

Most Viewed