വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടതില്ലെന്ന് കെ. മുരളീധരൻ


തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പാർട്ടിയാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയെന്നും പത്മജ വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്നും കെ. മുരളീധരൻ എംപി. വട്ടിയൂർക്കാവിൽ തന്‍റെ കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥി വേണ്ട. പത്മജയെ നിർത്തിയാൽ കുടുംബവാഴ്ചയെന്ന് ആരോപണമുയരുമെന്നും മുരളീധരൻ പറഞ്ഞു.

തനിക്ക് വട്ടിയൂർക്കാവിലേക്ക് പ്രത്യേക നോമിനിയില്ല. പാർട്ടിയായിരിക്കും സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേദനയോടെയാണ് വട്ടിയൂർക്കാവ് വിട്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മണ്ധലത്തിൽ ഇത്തവണ ബി.ജെ.പി നേട്ടമുണ്ടാക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

You might also like

Most Viewed