പാലായില്‍ മാണി സി.കാപ്പന്‍ എം എല്‍ എ യായി സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ ബാങ്കറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ ബാലന്‍, ഇ.പി ജയരാജന്‍ തുടങ്ങിയവരും മറ്റ് ഘടക കക്ഷി നേതാക്കളും പങ്കെടുത്തു.

മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് മാണി .സി . കാപ്പന്‍ പ്രതികരിച്ചു .കോഴ ആരോപണം ഉന്നയിച്ച ദിനേശ് മേനോന് വക്കീല്‍ നോട്ടീസ് അയച്ചു. ദിനേശ് മേനോനെ തിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യും. പാലയുടെ വികസനമാണ് ലക്ഷ്യമെന്നും മാണി.സി. കാപ്പന്‍ പറഞ്ഞു. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പന്‍ അട്ടിമറിച്ചത്.

You might also like

Most Viewed