ലോക ബാഡ്മിന്റൺ താരം പി.വി സിന്ധു അനന്തപുരിയിൽ ക്ഷേത്ര ദർശനം നടത്തി


തിരുവനന്തപുരം: കേരളക്കരയുടെ ആരാധകരുടെ ആഹ്ലാദരവങ്ങൾ ഏറ്റുവാങ്ങാൻ ലോക ബാഡ്മിന്റൺ താരം പി.വി സിന്ധു കേരളത്തിലെത്തി. തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളും കായിക താരങ്ങളും ചേർന്ന് സ്വീകരിച്ചു. തിരുവനന്തപുരത്തെത്തിയ സിന്ധു, അനന്തപുരിയിൽ ക്ഷേത്ര ദർശനം നടത്തി
ഇന്ന് കേരള ഒളമ്പിക്സ് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി സിന്ധുവിന് സ്വീകരണം നൽകും.  ഉച്ചക്ക് 2.00 മണിക്ക് സിന്ധുവിനെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും തുറന്ന ജീപ്പിൽ സൈക്കിളിങ് താരങ്ങൾ, റോളർ സ്‌കേറ്റിംഗ്, അശ്വാരുഡ പോലീസ് സേന, വിവിധ കായിക താരങ്ങൾ എന്നിവർ ചേർന്ന് വൻജനാവലിയുടെ അകമ്പടിയോടെ ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും. 3.30 ന് ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.പി. ഡോ. ശശിതരൂർ, എം.എൽ.എ. വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.

You might also like

Most Viewed