മാനന്തവാടിയിൽ കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു


മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് വാച്ച്മാൻ കൊല്ലപ്പെട്ടു. തിരുനെല്ലി-അപ്പപ്പാറ അക്കൊല്ലി എസ്റ്റേറ്റിലെ വാച്ച്മാനും സി.പി.എം തിരുനെല്ലി ലോക്കൽ കമ്മിറ്റിയംഗവുമായ അപ്പപ്പാറ സാരംഗ് നിവാസിൽ കെ.സി മണി (44) ആണു മരിച്ചത്. 
ഇന്നലെ രാത്രി ജോലിക്കു പോയ മണിയെ ഇന്നു പുലർച്ചെയാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ നിലയിൽ മണിയെ കണ്ടെത്തിയത്. ഉടൻ തന്നെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. നേരത്തെ തിരുനെല്ലി ലോക്കൽ സെക്രട്ടറിയായിരുന്നു മണി. അപ്പപ്പാറ ക്ഷീരോൽപാദക സംഘം പ്രസിഡണ്ടാണ്. ഭാര്യ: അനിത. മക്കൾ: സാരംഗ്, സായൂജ്.

You might also like

Most Viewed