ഡിഎൻഎ പരിശോധന ഫലം വൈകും: ബിനോയ് കോടിയേരിയുടെ ഹര്‍ജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവച്ചു


മുംബൈ: പീഡന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ബിനോയ്‌ കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി രണ്ട് വർഷത്തേക്ക് നീട്ടി. 2021 ജൂൺ മാസത്തേക്കാണ് ഹർജി മാറ്റി വച്ചത്. ഡിവിഷൻ ബെഞ്ചിന്റെ മുമ്പാകെയുള്ള ഹർജി മുൻഗണനക്രമമനുസരിച്ച് ലിസ്റ്റ് ചെയ്തപ്പോഴാണ് പുതിയ തീയതി ലഭിച്ചത്. ഡിഎൻഎ പരിശോധന ഫലം വൈകുന്നതാണ് ഹർജി നീളാനുള്ള കാരണം.  കലീനയിലെ ഫോറൻസിക് ലാബിൽ നിന്നും ഡിഎൻഎ പരിശോധന ഫലം ഇതുവരെ  ലഭിച്ചിട്ടില്ലെന്ന് ഓഷിവാര പൊലീസ് അറിയിച്ചു. ക്രമമനുസരിച്ച് ബിനോയിയുടെ രക്തസാംപിൾ പരിശോധനയ്ക്ക് എടുത്തിട്ടില്ലെന്നാണ് ഫൊറൻസിക് ലാബ് അനൗദ്യോഗികമായി നൽകുന്ന വിശദീകരണം. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം വരുന്നമുറയ്ക്ക് അഭിഭാഷകർക്ക് ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാകും. അതേസമയം യുവതിയുടെ പീഡന പരാതിയിൽ ബിനോയിക്കെതിരെയെടുത്ത മാനഭംഗക്കേസ് അന്ധേരി മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

You might also like

Most Viewed