മാവോയിസ്റ്റ് ബന്ധം സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ലഘുലേഖകൾ വിതരണം ചെയ്ത് പ്രതിഷേധിച്ച രണ്ടു സിപിഎം പ്രവർത്തർ അറസ്റ്റിൽ. യുഎപിഎ കുറ്റം ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ്. പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാർത്ഥി അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാർത്ഥിയായ അലന് എസ്എഫ്ഐ അംഗമാണ്. താഹ സിപിഎം പാറമ്മൽ ബ്രാഞ്ച് അംഗവുമാണ്.