ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം കണ്ടെത്തി


കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയിൽ വിഷാംശം കണ്ടെത്തി. അരിയിൽ കീടനാശിനിയായ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.
വിഷാംശം അടങ്ങിയ അരി ലോറിയിൽ നിന്നിറക്കുന്നതിനിടെ അഞ്ച് തൊഴിലാളികൾക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അലുമിനിയം ഫോസ്ഫേറ്റിന്റെ കവർ പൊട്ടിച്ച് അരിച്ചാക്കുകൾക്കിടയിൽ ഇട്ട നിലയിൽ കാണപ്പെടുകയായിരുന്നു.
അരിയിലും കീടനാശിനി കലർന്നിട്ടുണ്ടാകാമെന്നാണ് നിഗമനം. അരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

You might also like

Most Viewed