മലപ്പുറത്ത് ഇരുനിലയിലുള്ള വസ്ത്രക്കട കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം, മോഷണത്തിന് ശേഷം തീയിട്ടതെന്ന് സംശയം


മലപ്പുറം: രണ്ടത്താണിയില്‍ വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വസ്ത്രക്കട കത്തിനശിച്ച സംഭവത്തില്‍ ദുരൂഹത. മലേഷ്യ ടെക്‌സൈ്റ്റല്‍സ് എന്ന വ്യാപാര സ്ഥാപനമാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ യാണ് തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം.
രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് സ്ഥാപനം. സംഭവത്തില്‍ കാടാമ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരൂരില്‍ നിന്നും രണ്ട് അഗ്നിശമന യൂണിറ്റുകള്‍ എത്തിയായിരുന്നു തീയണച്ചത്. താഴത്തെ നില പൂര്‍ണ്ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ തെളിവ് നശിപ്പിക്കാനായി കടയ്ക്ക് തീവെച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കടയ്ക്കുള്ളിലെ ഭിത്തിയില്‍ വലിയ തുരങ്കം ഉണ്ടാക്കിയിട്ടുണ്ട്.

You might also like

Most Viewed