വാറ്റ്; വ്യാപാരികൾക്ക് നോട്ടീസ് അയച്ചത് സർക്കാർ നയപ്രകാരമല്ലെന്ന് ധനമന്ത്രി


തിരുവനന്തപുരം: വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിന് വ്യാപാരികൾക്ക് നോട്ടീസ് അയച്ചത് സർക്കാർ നയപ്രകാരമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമ സഭയിൽ പറഞ്ഞു. ആവശ്യമായ പരിശോധന നടത്താതെയാണ് ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചതെന്നും വി.ഡി. സതീശന്‍ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേ അദ്ദേഹം വ്യക്തമാക്കി. നോട്ടീസിൽ തുടർ നടപടി ഉണ്ടാവില്ലെന്ന് വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

You might also like

Most Viewed