സുപ്രീംകോടതി വിധി മാനിക്കുന്നു, ആരും സംഘർഷം ഉണ്ടാക്കരുത്: പാണക്കാട് തങ്ങൾ


 

മലപ്പുറം: അയോധ്യ കേസിൽ സുപ്രീം കോടതി വിധി മാനിക്കുന്നതായി മുസ്ലിം ലീഗ് ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. അയോധ്യ കേസ് വിധിയുടെ വിശദാംശങ്ങൾ ലഭ്യമായ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.”വിധയുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉണ്ടാകാൻ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. സമാധാനം ഉണ്ടാകണം,” പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ മറ്റന്നാൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് യോഗം ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതി വിധി യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. ബാക്കി കാര്യങ്ങൾ ഇതിന് ശേഷം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

You might also like

Most Viewed