ശബരിമല വിധി സന്തോഷവും ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് അംഗം ശശി കുമാര്‍ വര്‍മ്മ


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവിധി പുനഃപരിസോധിക്കാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചതില്‍ സന്തോഷവും ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി അംഗം ശശി കുമാര്‍ വര്‍മ്മ പ്രതികരിച്ചു. ലോകം മുഴുവനുള്ള അയ്യപ്പ ഭക്തന്മാരുടെ വികാരം അതേരീതീയില്‍ ഉള്‍ക്കൊണ്ടുകൊണ്ട് കേസ് മാറ്റുവാന്‍ അ‍ഞ്ചംഗ ബെഞ്ച് തീരുമാനിച്ചിരിക്കുന്നു. അയ്യപ്പ ഭക്തജനങ്ങള്‍ക്കെല്ലാം ഇത് ആശ്വാസകരവും സന്തോഷകരവുമാണെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

You might also like

Most Viewed