ജിദ്ദയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കൂട്ടിലങ്ങാടി: ജിദ്ദയിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുങ്ങൽ കൂട്ടമണ്ണ റോഡിൽ മാട്ടുമ്മൽ നിഷാദ് (അജി–41) ആണ് മരിച്ചത്. അബ്ദുൽസലാം–നസീമ ദമ്പതികളുടെ മകനാണ്. 8ന് ആണ് നിഷാദ് കുഴഞ്ഞുവീണത്. ജിദ്ദയിലുള്ള ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണു മരണം. 3 വർഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവറായിരുന്ന നിഷാദ് 2 മാസം മുൻപാണ് നാട്ടിൽ അവധി കഴിഞ്ഞ് തിരിച്ചു പോയത്. ഭാര്യ: ഷംന. മക്കൾ: നിമ മൽക്കർ, നിയ മൽക്കർ. മൃതദേഹം മക്കയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

You might also like

Most Viewed