ഒ.ബി.സി ക്വാട്ട ലഭിക്കാൻ വ്യാജരേഖ ചമച്ച തലശേരി സബ് കളക്ടർക്കെതിരേ റിപ്പോർട്ട്


കൊച്ചി: കൊച്ചി: സിവിൽ സർവീസിൽ ഒബിസി ക്വാട്ട ലഭിക്കാൻ വ്യാജരേഖ ഉണ്ടാക്കിയെന്ന പരാതിയിൽ തലശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിനെതിരേ വകുപ്പുതല അന്വേഷണ റിപ്പോർട്ട്. ഒബിസി സംവരണത്തിന് ആസിഫിനു യോഗ്യതയില്ലെന്നു എറണാകുളം കളക്ടർ എസ്. സുഹാസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി.കേന്ദ്ര പഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാരാണു അന്വേഷണത്തിനു നിർദേശം നൽകിയത്.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയർ പരിധിയിൽപ്പെടാത്ത ഉദ്യോഗാർത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറിൽ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാര്‍ത്ഥിയുടെ കുടുബത്തിന്‍റെ വാർഷിക വരുമാനം 6 ലക്ഷത്തിന് താഴെ വന്നാൽ മാത്രമാണ് ക്രീമിലിയർ ഇതരവിഭാഗത്തിന്‍റെ ആനുകൂല്യം യുപിഎസ്സി നൽകുന്നത്. 2015 ല്‍ പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്‍റെ വരുമാനം 6 ലക്ഷത്തിന് താഴെയെന്നായിരുന്നു ആസിഫ് യുപിഎസ്സിക്ക് നൽകിയ ക്രീമിലിയർ സർട്ടിഫിക്കറ്റിൽ പറയുന്നത്.  കുടുംബത്തിന് വരുമാനം 1.8 ലക്ഷമാണെന്ന കമയന്നൂർ തഹസിൽദാറിന്‍റെ സർട്ടിഫിക്കറ്റും ആസിഫ് ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ അനുസരിച്ചാണ് ആസഫിന് കേരളത്തിൽ തന്നെ ഐഎഎസ് കിട്ടിയത്. ആസിഫ് നൽകിയ സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന പരാതി കേന്ദ്ര സർക്കാരിന്‍റെ മുന്നിലെത്തി. ഇക്കാര്യം അന്വേഷിക്കാൻ കേന്ദ്രം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരംഎറണാകുളം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിലാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ആസിഫ് കെ.യൂസഫിന്‍റെ കുടുംബം ക്രീമിലയർ വിഭാഗത്തിൽപ്പെടുന്നതാണെന്നും ആദായനികുതി അടയ്ക്കുന്നവരാണെന്നും എസ് സുഹാസ് കണ്ടെത്തി.  ആദായനികുതി വകുപ്പിന് 2012 മുതല്‍ 2015 വരെ ആസിഫിന്‍റെ മാതാപിതാക്കള്‍ നൽകിയിട്ടുള്ള ആദായനികുതി വിവരങ്ങളും എസ് സുഹാസിന്‍റെ റിപ്പോർട്ടിലുണ്ട്.  

You might also like

Most Viewed