ശമ്പളപരിഷ്‍കരണം നടപ്പിലാക്കണം; സര്‍ക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‍കരണം തുടങ്ങി


തിരുവനന്തപുരം: സര്‍ക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‍കരണം തുടങ്ങി. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്‍കരിക്കുന്നത്. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. 
ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 2009 ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം അവസാനമായി നടപ്പാക്കിയത്. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ ഈമാസം 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനും കെ.ജി.എം.സി.ടി.എ തീരുമാനിച്ചിട്ടുണ്ട്.

You might also like

Most Viewed