പിൻസീറ്റ് ഹെൽമെറ്റ് പരിശോധന കർശനമാക്കുമെന്ന് ഗതാഗതമന്ത്രി


തിരുവനന്തപുരം: ഹെൽമെറ്റ് പരിശോധന കർശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. പരിശോധനയ്ക്കായി മെച്ചപ്പെട്ട കാമറ സ്ഥാപിച്ചു. ബോധവത്കരണത്തിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വാഹന പരിശോധനയുടെ പേരിൽ പ്രാകൃതമായ വേട്ടയാടൽ ഉണ്ടാകില്ല. ബോധവത്കരണത്തിലൂടെയാകും നിയമം നടപ്പാക്കാൻ ശ്രമിക്കുകയെന്നും മന്ത്രി പറഞ്ഞു. ഓടിച്ചിട്ട് ഹെൽമെറ്റ് വേട്ട വേണ്ടെന്നു ഹൈക്കോടതി നിർദ്ദേശിച്ചതിനു പിന്നാലെയാണ് പരിശോധന കർശ്ശനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ഡിസംബർ ഒന്ന് മുതൽ ഇരുചക്ര വാഹനത്തിലെ പിൻസീറ്റ് യാത്രികർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. നിയമം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി പിൻവലിക്കുകയും ചെയ്തിരുന്നു.

You might also like

Most Viewed