കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെത്തുടർന്ന് കേരളത്തിൽ ഇന്നു വ്യാപകമായ മഴയ്ക്കു സാധ്യത. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 

ഇന്നു ലക്ഷദ്വീപിനു സമീപം മറ്റൊരു ന്യൂനമർദ്ദം കൂടി രൂപം കൊള്ളുമെന്നും നാളെയോടെ ഇതു ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

You might also like

Most Viewed