കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യുവാവ് വെന്തുമരിച്ചു


തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കാറിനുള്ളിൽ യുവാവ് വെന്തുമരിച്ചു. തിരുത്തിപ്പുറം സ്വദേശി ടൈറ്റസാണു കത്തിയ കാറിനുള്ളിൽ മരിച്ചത്. കൊടുങ്ങല്ലൂർ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലാണു സംഭവം. 

ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു നിയന്ത്രണംവിട്ടു കാനയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്നു തീയണച്ചെങ്കിലും ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കാറിനുളളിൽനിന്നു പെട്രോളിന്‍റെ കുപ്പി ലഭിച്ചിട്ടുണ്ട്. കാറിൽനിന്ന് തീ ഉയരാനുളള കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം.

You might also like

Most Viewed