പൊങ്കാലയിടാനെത്തിയ സ്ത്രീകൾക്കിടയിലേക്ക് കാർ‍ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു‍


ചെങ്ങന്നൂർ: പൊങ്കാലക്കിടെ ചെങ്ങന്നൂരിൽ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ‍ പൊങ്കാലയിടാനെത്തിയ  സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറിയാണ് അപകടം. ചെങ്ങന്നൂരിനടുത്ത് പ്രാവിൻകൂടിൽ റോഡരികിൽ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകൾക്കിടയിലേക്കാണ് കാർ പാ‌ഞ്ഞുകയറിയത്. അപകടത്തിൽ അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ തിരുവല്ലയിലെ സ്വക‌ാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

You might also like

Most Viewed