റോഡിലെ കുഴിയിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ മരിച്ചു


വിഴിഞ്ഞം: ബൈക്ക് റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് ബൈക്കിൽ നിന്നും തെറിച്ച് വീണ് മധ്യവയസ്കൻ മരിച്ചു. പുന്നക്കുളം കുഴിയൻവിള ചാനൽക്കരവീട്ടിൽ ഉദയകുമാർ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കോവളം ബൈപാസിൽ പോറോഡ് പാലത്തിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു. ഹോട്ടൽ ജീവനക്കാരനാണ് ഉദയകുമാർ.

You might also like

Most Viewed