കണ്ണിന് ഗുരുതരമായി പരിക്കേറ്റ എൽ.‍കെ.ജി വിദ്യാർത്‍ഥിയെ ആശുപത്രിയിൽ‍ എത്തിക്കാൻ വൈകിയതായി പരാതി


കോഴിക്കോട്: കണ്ണിന് പരിക്കേറ്റ എൽ.‍കെ.ജി വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ മണിക്കൂറുകൾ വൈകിയതായി പരാതി. കോഴിക്കോട് പുതുപ്പാടി മണൽവയൽ എ.കെ.ടി.എം സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയ്ക്കാണ് ചികിത്സ ലഭിക്കാൻ വൈകിയത്. സംഭവം നടന്ന് മൂന്നുമണിക്കൂറിന് ശേഷമാണ് കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചതും ആശുപത്രിയിലെത്തിച്ചതെന്നുമാണ് ആക്ഷേപം. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് ഒരു സഹപാഠിയിൽ നിന്ന് കുട്ടിയുടെ ഇടതുകണ്ണിന് പേന കൊണ്ട് കുത്തേറ്റത്. എന്നാൽ സംഭവസമയത്ത് ക്ലാസിലുണ്ടായിരുന്ന അധ്യാപിക ഈ വിവരം ആരെയും അറിയിക്കുകയോ ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. മറ്റു അദ്ധ്യാപകരെയും അധികൃതരെയും വിവരമറിയിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അദ്ധ്യാപിക കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചത്. രക്ഷിതാക്കളെത്തിയ ശേഷമാണ് കുട്ടിയെ ഈങ്ങാപ്പുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കണ്ണിന്റെ കൃഷ്ണമണിക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ പിന്നീട് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അതേസമയം, പരിക്ക് ഗുരുതരമാണെന്നും കാഴ്ച തിരിച്ചുകിട്ടുമോ എന്നകാര്യം സംശയമാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.

You might also like

  • KIMS Bahrain Medical Center

Most Viewed