ഡിജിറ്റിൽ തെളിവുകൾ ദിലീപിന് നൽകാനാകില്ലെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകൾ ദിലീപിന് നൽകാനാകില്ലെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച ദിലീപിന്റെ ആവശ്യം കോടതി തള്ളി. ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകൾ പരിശോധിക്കാം. അതല്ലാതെ ഒരിക്കലും കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളിൽ നിന്നും പ്രതികളിൽ നിന്നുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകളുടെ പകർപ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമടക്കമുള്ള ഡിജിറ്റൽ തെളിവുകളായിരുന്നു പൊലീസ് ശേഖരിച്ചിരുന്നത്. സ്വകാര്യമായ ദൃശ്യങ്ങളടക്കം ഉണ്ടാകാനിടയുള്ള ഇത്തരം തെളിവുകൾ. ഇത് ദിലീപിന് കൈമാറുന്നത് സാക്ഷികളെയടക്കം സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ഇടയാക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ഹർജി തള്ളിയത്.

You might also like

Most Viewed