ഷെഹ്‌ല ഷിറിന്‍റെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു


കൊച്ചി: ബത്തേരി സ്കൂളിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ നിയമസേവന അതോറിറ്റിയുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു. സംഭവത്തിൽ ചീഫ് സെക്ട്ടറിയോടും ആരോഗ്യ സെക്രട്ടറിയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാർഥി ഷെഹ്‌ല ഷിറിനാണ് സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ചത്. അദ്ധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമാണ് മരണമെന്ന് ജില്ലാ ജഡ്ജി എൻ. ഹാരിസ് റിപ്പോര്‍ട്ട് നൽകിയിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍റി വെനം നല്‍കാതെ ഒരു മണിക്കൂര്‍ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ വീഴ്ചയും ഹാരിസിന്‍റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

You might also like

  • KIMS Bahrain Medical Center

Most Viewed