പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ


കൊല്ലം: പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരിക്കോട് പേരൂർ കാട്ടുംപുറത്ത് വീട്ടിൽ സുരേഷ് ലാലിന്റെ മകൾ പൊന്നു (25), കാമുകൻ പേരൂർ രാജ്ഭവനിൽ രാജേന്ദ്രന്റെ മകൻ വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മംഗലാപുരത്തെ ലോഡ്ജ് മുറിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊന്നുവിന്റെ ഭർത്താവ് ഒരു വർഷം മുൻപാണ് വിദേശത്ത് ജോലിക്ക് പോയത്. ഇവർക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. സമീപവാസിയായ വിഷ്ണുരാജുമായി പൊന്നു അടുത്തകാലത്ത് അടുപ്പത്തിലാവുകയായിരുന്നു. എന്നാൽ നാട്ടിൽ ഈ വിവരം പരസ്യമായിരുന്നില്ല. ഈ മാസം ഏഴിന് രാവിലെ മുതൽ പൊന്നുവിനെ കാൺമാനില്ലാതെ വന്നതോടെ ബന്ധുക്കൾ കിളികൊല്ലൂർ പോലീസിൽ പരാതി നൽകി. പോലീസ് മിസിംഗ് കേസെടുത്ത് അന്വേഷിച്ചുവരവെയാണ് ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മംഗലാപുരം പോലീസാണ് ലോഡ്ജ് മുറിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിഷ്ണുരാജ് ബിടെക് ബിരുദധാരിയാണ്. പിതാവിനൊപ്പം എഞ്ചിനീയറിംഗ് വർക്ക് ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മംഗലാപുരം ഭാഗത്ത് ഇരുവരും ഉണ്ടെന്ന വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

You might also like

Most Viewed