വണ്ടിപെരിയാറിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 20 വര്‍ഷം തടവും പിഴയും


ഇടുക്കി: വണ്ടിപെരിയാറിൽ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വണ്ടിപ്പെരിയാർ സ്വദേശി മനോജിനാണ് തൊടുപ്പുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. വണ്ടിപെരിയാർ പോലീസ് ആണ് കേസിൽ അന്വേഷണം നടത്തിയത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ടുവർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.

You might also like

Most Viewed