സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളിൽ വൻ സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന രണ്ട് വിമാനത്താവളങ്ങളില്‍ വന്‍ സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്.തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് സുരക്ഷ വീഴ്ച കണ്ടെത്തിയത്. ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി നടത്തിയ അന്വേഷണത്തിലാണ് ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയത്.

വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ സംവിധാനങ്ങളില്ല. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനോ നിര്‍വീര്യമാക്കാനോ പ്രത്യേക സംഘമില്ല. അത്യാവശ്യ ഉപകരണങ്ങളില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിനും അത്യാവശ്യ ഉപകരണങ്ങളില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

You might also like

Most Viewed