വിദ്യാർ‍ത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം; കോട്ടയത്ത് സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ


കോട്ടയം: കോട്ടയത്ത് സ്കൂൾ വിദ്യാർത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം. മരങ്ങാട്ട് പള്ളിയിലെ ഒരു റസിഡൻഷ്യൽ സ്കൂളിലെ ജീവനക്കാരനാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചത്. പോക്സോ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പരാതി ഒളിപ്പിച്ച സ്കൂൾ അധികൃതർ‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥിയുടെ കുടുംബത്തിന്‍റെ ആവശ്യം. 

പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. സ്കൂളിലെ ജീനക്കാരനായ പാലാ സ്വദേശി ആകാശ് നാല് തവണ ലൈംഗിക ചൂഷണം നടത്തിയെന്നാണ് കുട്ടിയുടെ മൊഴി. വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന സ്കൂളിൽ കുട്ടിയുടെ മേൽനോട്ടം ഈ ജീവനക്കാരനായിരുന്നു. ഇതിനിടെയിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞമാസം 13 മുതൽ പലതവണ പരാതി പറഞ്ഞെങ്കിലും പൊലീസിൽ അറിയിക്കാതെ പരാതി സ്കൂൾ അധികൃതർ മുക്കി എന്നാണ് ആക്ഷേപം.

പിന്നീട് വിദ്യാർത്ഥി രഹസ്യമൊഴി നൽ‍കിയതോടെയാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആകാശ് ഇപ്പോൾ റിമാന്‍റിലാണ്. സ്കൂളിലെ സെക്യൂരി ജീവനക്കാരനോടാണ് കുട്ടി ആദ്യമായി ഈ വിവരം പറഞ്ഞത്. പ്രിൻസിപ്പാളിനോട് സെക്യൂരി ഇക്കാര്യം പറഞ്ഞെങ്കിലും ഭീഷണിപ്പെടുത്തി ഇയാളെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. എന്നാൽ പരാതി മൂടിവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും ജീവനക്കാരനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

You might also like

Most Viewed