സിനിമാ ലൊക്കേഷനുകളിൽ എക്സൈസ് പരിശോധന നടത്തി


കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ എക്സൈസ് ലഹരി പരിശോധന തുടങ്ങി. വ്യാഴാഴ്ചയാണ് വിവിധ ലൊക്കേഷനുകളിൽ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ വ്യക്തമാക്കി. നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുണ്ടായ തർക്കത്തിനൊടുവിലെ ആരോപണങ്ങളാണ് പരിശോധനയ്ക്ക് കാരണമെന്നാണ് സൂചന. സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും എക്സൈസ് പരിശോധന നടത്തണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് റെയ്ഡുണ്ടായത്. 

തിരുവനന്തപുരത്തെ ലൊക്കേഷനുകളിലാണ് എക്സൈസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഏതൊക്കെ ലൊക്കേഷനിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടില്ല. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും സൂചനയുണ്ട്. അതേസമയം സിനിമാ ലൊക്കേഷനുകളിൽ മുൻകാലത്തും പരിശോധന നടത്താറുണ്ടെന്നും അതു തുടരുമെന്നുമാണ് എക്സൈസ് വ്യക്തമാക്കുന്നത്.

You might also like

Most Viewed