2019 സൗന്ദര്യറാണിപ്പട്ടമണിഞ്ഞ് അൻസി


കൊച്ചി: കൊച്ചിയിലെ മെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയൊ സൗന്ദര്യമത്സരത്തിൽ മുൻ സുന്ദരി പ്രതിഭാ സായിയും നടൻ ഷെയ്ൻ നിഗവും തിരുവനന്തപുരത്തുകാരി അൻസിയെ സൗന്ദര്യറാണിപ്പട്ടം അണിയിച്ചു. അൻജന ഷാജനാണ് ഫസ്റ്റ് റണ്ണറപ്പ്. അൻജന വേണു രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തിരഞ്ഞെടുത്ത 22 പേരുടെ അന്തിമ പട്ടികയിൽ നിന്നാണ് ഈ വർഷത്തെ സുന്ദരിയെ തിരഞ്ഞെടുത്തത്. മൽസരത്തിൽ മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ഫോട്ടോജനിക് പട്ടങ്ങളും അൻജന ഷാജൻ സ്വന്തമാക്കി. അൻസി തന്നെയാണ് മിസ് കൺജീനിയാലിറ്റിപ്പട്ടം സ്വന്തമാക്കിയത്. മാളവിക ഹരിന്ദ്രനാഥ് മിസ് ടാലന്റായി തിരഞ്ഞെടുക്കപ്പെട്ടു. നവ്യ ദേവിയാണ് മിസ് ബ്യൂട്ടിഫുൾ ഹെയർ. സോഷ്യൽ മീഡിയ സ്റ്റാർ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ടൈറ്റിലുകൾ ചിത്തിര ഷാജി സ്വന്തമാക്കി. മിസ് ബ്യൂട്ടിഫുൾ ഐസ് അഗ്രത സുചിൻനാണ്. മിസ് വൈസ് ടൈറ്റിൽ ബി. അൻജലിയും മിസ് ഫിറ്റ്നസ് ടൈറ്റിൽ സി.എസ്. ഗ്രീഷ്മയും കരസ്ഥമാക്കി. മിസ് കേരള ടിക്ടോക് സ്റ്റാറായി അഞ്ചുലക്ഷത്തിലേറെ ഫോളോവേഴ്സുമായി ആർദ്ര ഷാജൻ മുന്നിലെത്തി. 

 

 

article-image

മൂന്നു റൗണ്ടുകളായാണ് മിസ് കേരള ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്. വ്യത്യസ്ത ഔട്ട് ഫിറ്റുകളിൽ സുന്ദരിമാർ റാംപിലെത്തി. കണ്ടംപററി സ്റ്റൈൽ ഔട്ട് ഫിറ്റിൽ ആദ്യ റൗണ്ടും ഗൗണിൽ രണ്ടാം റൗണ്ടും പരമ്പരാഗത സാരിയിൽ മൂന്നാം റൗണ്ടിലും മൽസരാർഥികൾ അണിനിരന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ശരവേഗത്തിൽ ഉത്തരം തീർത്ത് മിടുക്കികളാണെന്നു തെളിയിക്കാൻ മൽസരിച്ചു. നൂതൻ മനോഹറിന്റെയും പ്രിയങ്ക ഷായുടെയും ആറു ദിവസത്തെ ഗ്രൂമിങ്ങിനൊടുവിലായിരുന്നു മൽസരത്തിനായി അവർ റാംപിലേയ്ക്ക് ചുവടു വച്ചത്. 

 കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായർ, സ്റ്റാലിയൻ ഗ്രൂപ് ചെയർമാനും ഡയറക്ടറുമായ രാജീവ് നായർ, നേവൽ വൈവ്സ് വെൽഫെയർ അസോസിയേഷൻ സതേൺ റീജിയൺ പ്രസിഡന്റ് സപാന ചാവ്‍ല, കഥകളി പ്രഫഷണൽ ആർടിസ്റ്റ് ഹരി പ്രിയ നമ്പൂതിരി, ഫിലിം മേക്കറും കോസ്റ്റ്യൂം ഡിസൈനറുമായ റോഷിണി ദിനകർ, കരിക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം ഫൗണ്ടറും ക്രിയേറ്റീവ് ഹെഡുമായ നിഖിൽ പ്രസാദ്, കൊറിയൊ ഗ്രാഫർ സജ്ന നജാം, നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി എന്നിവർ വിധികർത്താക്കളായി. 

 

You might also like

Most Viewed