കുഴികളിൽ വീണ് മരണം, ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും: ഹൈക്കോടതി


കൊച്ചി: റോഡിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുന്ന സംഭവങ്ങളിൽ ഗൗരവമായ ഇടപെടലുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് വ്യക്തിപരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകി. ഏഴ് തലമുറയുടെ സന്പാദ്യം കൊണ്ട് തീർക്കാൻ കഴിയാത്ത തുക പിഴയായി ഈടാക്കും. കൊച്ചിയിലെ റോഡുകളുടെ സ്ഥിതി പരിശോധിക്കാൻ മൂന്നംഗ അഭിഭാഷക സമിതിയെയും കോടതി നിയോഗിച്ചു. അമിക്കസ്ക്യൂറിമാർ ഈ മാസം 20 നകം റിപ്പോർട്ട് നൽകണം.

റോഡുകൾ നന്നാക്കാൻ ഇനി എത്രപേർ മരിക്കണമെന്നും കോടതി ചോദിച്ചു. അപടകടകാരണം ഉദ്യോഗസ്ഥ വീഴ്ചയാണ് സർക്കാർസംവിധാനം പൂർണപരാജയമാണ്. ഇനി ഉദ്യോഗസ്ഥരെ വിശ്വസിക്കില്ലെന്ന് പറഞ്ഞ കോടതി മറ്റ് മാർഗങ്ങൾ കണ്ടെത്തിക്കൊള്ളാമെന്നും വ്യക്തമാക്കി.  

You might also like

Most Viewed