പൗരത്വ നിയമ ഭേദഗതി: തിങ്കളാഴ്ച സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം


തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം. ഭരണപക്ഷ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. 

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിൽ മന്ത്രിമാരും യു.ഡി.എഫ് കക്ഷി നേതാക്കളും പങ്കെടുക്കും, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

You might also like

Most Viewed